ചാവക്കാട്: വികസന പ്രവർത്തനങ്ങൾക്കുള്ള 50 ലക്ഷത്തിലേറെ രൂപ ഉദ്യോഗസ്ഥരും എൽഡിഎഫ് ഭരണ സമിതിയും പാഴാക്കിയെന്ന് ആരോപിച്ചു യുഡിഎഫ് ജനപ്രതിനിധികൾ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. കെ.ജെ. ചാക്കോ, നഷ്റ മുഹമ്മദ്, ആരിഫ ജു ഫൈർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആഷിത എന്നിവർ നേതൃത്വം നൽകി.
പൂരാഘോഷം
വടക്കേക്കാട്: ഞമനേങ്ങാട് പുല്ലാംവളപ്പ് ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂരാഘോഷം നാളെയും മറ്റന്നാളും നടക്കും. ശനിയാഴ്ച വൈകിട്ടു തിരുവാതിരക്കളി, മറ്റു കലാപരിപാടികളും നടക്കും. ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകളും പതിനൊന്നിനു കാവടിയാട്ടം, വൈകിട്ട് ദീപാരാധയ്ക്കുശേഷം ഏഴിന് ദേശപൂരാഘോഷങ്ങളുടെ വരവും കൂട്ടിയെഴന്നെള്ളിപ്പും നടക്കും.
വിളവെടുപ്പ്്
മുല്ലശേരി: ഏലമുത കോൾപടവിൽ വി.കെ. മോഹനൻ കാർഷിക സംസ്കൃതി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം കർഷകർക്ക് ആവേശമായി. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ് യോഗത്തിൽ അധ്യക്ഷനായി. രാഗേഷ് കണിയാംപറന്പിൽ, ബെന്നി ആന്റണി, കൊച്ചപ്പൻ വടക്കൻ, എം.ആർ. മോഹനൻ, ഷാജി കാക്കശേരി, ജെന്നി ജോസഫ്, ആർ. ദിലീപ്, കെ.എച്ച്. നജീബ്, സ്ഥലം ഉടമ ശോഭിക എന്നിവർ സംസാരിച്ചു.
യുഡിഎഫ് ഉപരോധം
12:52 AM Mar 31, 2023 | Deepika.com