ബ്ലാങ്ങാട്: തിരയിൽപ്പെട്ടു വള്ളം മറിഞ്ഞു കടലിലേക്കു വീണ മൂന്നു മത്സ്യത്തൊഴിലാളികളെ മറ്റ് തൊഴിലാളികൾ രക്ഷിച്ചു. ഇന്നലെ പുലർച്ചെ ബ്ലാങ്ങാട് തീരക്കടലിലാണ് അപകടം.
ആറുകെട്ടി ജനാർദനന്റെ ഉടമസ്ഥതയിലുള്ള ’ശ്രീനാഗയക്ഷി അമ്മ’ എന്ന ഫൈബർ വള്ളമാണു മറിഞ്ഞത്. കടലിലേക്കു വീണ ജനാർദൻ, അഷറഫ് പാറൻപ്പടി, ആലുങ്ങൽ രാജു എന്നിവരെയാണു രക്ഷിച്ചത്. എൻജിൻ, വല എന്നിവ കടലിലേക്കു വീണെങ്കിലും എൻജിൻ കിട്ടി. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നീന്തൽ പരിശീലന കേന്ദ്രമാക്കും
പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ കല്ലിടുക്കിലുള്ള ചെട്ടിയാർ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കും. ഇതിനായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. കുളം വറ്റിച്ച് ചണ്ടിയും ചേറും നീക്കി ശുചീകരിക്കും.
പാർശ്വഭിത്തികളും കെട്ടും. ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടെയാണ് കുളത്തിന്റെ നവീകരണം. ചാരുബഞ്ചുകൾ സ്ഥാപിക്കാൻ രണ്ടുലക്ഷം രൂപ പഞ്ചായത്തു ചെലവാക്കുമെന്നു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ പറഞ്ഞു.
തിരയിൽപെട്ടു വള്ളം മറിഞ്ഞു: മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
12:52 AM Mar 31, 2023 | Deepika.com