അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവന രഹിതർക്ക് വീടു നിർമിക്കുന്ന പദ്ധതിക്ക് അഞ്ചുകോടി വകയിരുത്തി. പഞ്ചായത്തു പ്രസിഡന്റ് ജ്യോതി രാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത് ബജറ്റ് അവതരിപ്പിച്ചു.
26.05 കോടി രൂപ വരവും, 25.45കോടി രൂപ ചെലവും 60.25 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണു ബജറ്റ്. സാമൂഹിക സുരക്ഷാ പെൻഷൻ 6.50 കോടി, തൊഴിലുറപ്പ് പദ്ധതി 3.30 കോടി, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് മൂന്നുകോടി, സ്കൂൾ കെട്ടിട നവീകരണം 1.94 കോടി എന്നിങ്ങനെയാണു പ്രധാനമായും തുക വകയിരുത്തിയത്.
കാർഷിക മേഖല, മൃഗ സംരക്ഷണം, പട്ടികജാതി ക്ഷേമം, സ്പോർട്സ്, യുവജനക്ഷേമം, വനിതാക്ഷേമം, ഭിന്നശേഷിക്കാർ, വൃദ്ധക്ഷേമം, ദുരന്തനിവാരണം, ശിശുക്ഷേമം, പൊതുശുചിത്വം, കുടിവെള്ള വിതരണം, ആരോഗ്യ മേഖല, ടർഫ് കോർട്ട്, മാലിന്യ സംസ്കരണം എന്നിവയ്ക്കും തുക വകയിരുത്തി. പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗീസ്, ജനപ്രതിനിധികളായ മേനക മധു, പി.എ. ഷഫീർ, ശരണ്യ രജീഷ്, മിനി ആന്റോ, ടി.പി. രഞ്ജിത് പങ്കെടുത്തു.
ഭവന നിർമാണത്തിന് ഉൗന്നൽ നൽകി അന്തിക്കാട് പഞ്ചായത്ത് ബജറ്റ്
12:52 AM Mar 31, 2023 | Deepika.com