ചേറ്റുവ തീരദേശ റോഡ്: കരിങ്കൽ ഭിത്തി തകർന്നു
12:52 AM Mar 31, 2023 | Deepika.com
ചേറ്റുവ: വർഷങ്ങൾക്ക് മുന്പ് ഒന്നേകാൽകോടി ചെലവിട്ടു നിർമിച്ച ചേറ്റുവ പാലംമുതൽ പടന്നവഴി പുളിക്കകടവ് വരെയുള്ള തീരദേശ റോഡിന്റെ കരിങ്കൽ ഭിത്തി തകർന്നു. കാൽനട- വാഹന യാത്രികർക്കു ഭീഷണിയായതിനെത്തുടർന്നു പലവട്ടം പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കരയിലേക്കുകയറി റോഡ് തകരാനുള്ള സാധ്യതയേറെയാണ്.