ഇരിങ്ങാലക്കുട: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പരിശീലനം നേടിയ രംഗശ്രീ ഗ്രൂപ്പ് അവതരിപ്പിച്ച കലാജാഥ ഇരിങ്ങാലക്കുട നഗരസഭയിൽ ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ചു.
ഹരിതകർമ സേനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ കലാജാഥ നഗരസഭ ചെയർപേഴ്സണ് സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് ഷൈലജ ബാലൻ, വൈസ് ചെയർമാൻ ടി.വി. ചാർളി എന്നിവർ പ്രസംഗിച്ചു.
അയൽക്കൂട്ട വയോജന സംഗമം
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളെ കോർത്തിണക്കി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടന്ന അയൽക്കൂട്ട വയോജന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സണ് അശ്വതി മഹേഷ് അധ്യക്ഷയായി. പഞ്ചായത്ത് പരിധിയിൽ ഉണ്ടായിരുന്ന നാൽപ്പതോളം വയോജന അയൽക്കൂട്ടങ്ങൾ കോവിഡാനന്തരം 14 ലേക്ക് ചുരുങ്ങിയെങ്കിലും പ്രവർത്തനങ്ങളുടെ കൃത്യമായ ഏകോപനത്തിലൂടെ നൂറിലധികം പേർ സജീവമായി രംഗത്തുണ്ട്.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സംഗമത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. വിമൽകുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, പഞ്ചായത്ത് അംഗം മോളി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ഹരിത കർമസേന ബോധവത്കരണവുമായി കുടുംബശ്രീ കലാജാഥ
12:49 AM Mar 31, 2023 | Deepika.com