അന്നമനട: ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽ അർഹരായ വനിതകൾക്കുള്ള വിവാഹ ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് നിർവഹിച്ചു.
1.25 ലക്ഷം രൂപ വീതം 10 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പട്ടികജാതി വിഭാഗങ്ങൾക്ക് വിവിധ പദ്ധതികൾക്കായി 56,86,685 രൂപ ചെലവഴിച്ചതായി പ്രസിഡന്റ് പറഞ്ഞു. വീടുകളുടെ അറ്റകുറ്റപ്പണികൾ, ലാപ്പ് ടോപ്പ് വിതരണം, വിവാഹ ധനസഹായം, വാട്ടർ ടാങ്ക് വിതരണം, ലൈഫ് ഭവന പദ്ധതി എന്നിവക്കാണ് തുക വിനിയോഗിച്ചത്. വിവാഹ ധനസഹായ വിതരണ ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ടി.വി. സുരേഷ് കുമാർ, കെ.എ. ബൈജു, സെക്രട്ടറി ജോണ് ജോണ് പാറക്ക, അസിസ്റ്റന്റ് സെക്രട്ടറി പ്രീതി എന്നിവർ പ്രസംഗിച്ചു.
അന്നമനടയിൽ പട്ടികജാതി വനിതകൾക്കായി വിവാഹ ധനസഹായം വിതരണം ചെയ്തു
12:49 AM Mar 31, 2023 | Deepika.com