മുരിങ്ങൂർ: റോഡ് തകർന്നു; നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ. മേലൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മുരിങ്ങൂരിലെ പഴയ റെയിൽവേ ഗേറ്റ് - നരിച്ചിൽപ്പാടം റോഡാണ് തകർന്നു കിടക്കുന്നത്.വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിന്റെ മധ്യഭാഗം ഒഴികെയുള്ള ഇരുവശവും പൊളിഞ്ഞു പോയ നിലയിലാണ്.ഇറക്കമുള്ള പ്രദേശമായതു കൊണ്ടു തന്നെ വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുമോയെന്ന ആശങ്കയുണ്ട്.അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
പ്രസ്തുത റോഡ് 265 മീറ്റർ ടാറിംഗും,50 മീറ്റർ കാനയും പുനർനിർമാണം നടത്താൻ അനുമതി ലഭിച്ചുവെങ്കിലും പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധന സാമഗ്രികൾ ലഭിക്കാൻ കാലതാമസം നേരിട്ടത് പണികൾ വൈകാൻ കാരണമായി ഇല്ലെങ്കിൽ ഈ മാസം തന്നെ തീരേണ്ടതായിരുന്നുവെന്ന് വാർഡ് മെന്പർ പി.പി. പരമേശ്വരൻ പറഞ്ഞു.
റോഡ് തകർന്നു; നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ
12:49 AM Mar 31, 2023 | Deepika.com