ചേർപ്പ്: പെരുവനം - ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ആറാട്ടിനൊരുങ്ങി ക്ഷേത്രക്കു ളങ്ങൾ.
പെരുവനം തൊടുകുളം, ആറാട്ടുപുഴ മന്ദാരം കടവ്, കടലായി കടവ്, മിത്രാനന്ദപുരം, തൃപ്രയാർ സേതു കുളം, ഉൗരകം മന്പിള്ളി കുളം എന്നിവടങ്ങളിൽ വിവിധ ദേവിദേവൻമാരും ഭക്തജനങ്ങളും ആറാട്ട് നടത്തും .
സൗജന്യ പരീക്ഷാ
പരിശീലനം
തൃശൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം തൃശൂർ മാർതോമാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ മാർതോമാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻട്രൻസ് ടെസ്റ്റുകൾ (മെഡിക്കൽ, എൻജിനീയറിംഗ്, അഗ്രികൾച്ചർ), സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റുകൾ (സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്) എന്നീ പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെ നീണ്ടുനിൽക്കുന്ന സൗജന്യ തീവ്ര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർഥികൾ മൂന്നിനു രാവിലെ 9.30ന് തൃശൂർ പുത്തൻപള്ളിക്കു സമീപമുള്ള മാർതോമാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ആറാട്ടിനൊരുങ്ങി ക്ഷേത്രക്കുളങ്ങൾ
12:46 AM Mar 31, 2023 | Deepika.com