തൃശൂർ: വെങ്ങിണിശേരി ഏറാട്ട് ഉണ്ണികൃഷ്ണന്റെ ആഗ്രഹം പൂർത്തീകരിക്കാനാകാതെ അകാലമരണം സംഭവിച്ചപ്പോൾ വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ലയണ്‍സ് ക്ലബ് എത്തി.
ഭാര്യ ഗിരിജയ്ക്കും മകൾക്കും അന്തിയുറങ്ങാൻ നിർധനർക്കുവേണ്ടി ലയണ്‍സ് ക്ലബ്ബ് നടത്തിവരുന്ന ഹോം ഫോർ ഹോംെ ലസ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. കോടന്നൂർ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് കോ-ഒാർഡിനേറ്റർ കെ.എം അഷ്റഫ്, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് പി. പോൾ, വാർഡ് മെന്പർ ജുബി മാത്യു, കോടന്നൂർ ലയണ്‍സ് ക്ലബ് സെക്രട്ടറി രമേഷ് ടി.എസ്, ട്രഷറർ ഇ.എ. ബൈജു, ക്ലബ് ഭാരവാഹികളായ എം.കെ ശിവദാസൻ, ജയകൃഷ്ണൻ, സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.
ഗിരിജാഭവനം നിർമിച്ചു നൽകി ലയണ്‍സ് ക്ലബ്
12:46 AM Mar 31, 2023 | Deepika.com