തൃശൂർ: 47- ാമത് സീനിയർ നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി സ്വർണമെഡൽ കരസ്ഥമാക്കി കണിമംഗലം സ്വദേശി കൂട്ടാല ഹൗസിൽ കെ.ജെ. ജയേഷ്. രാജസ്ഥാനിലെ പാലി മാർവറിൽ നടന്ന മത്സരത്തിൽ 35-45 വയസുള്ളവരുടെ വിഭാഗത്തിലാണ് മെഡൽ നേടിയത്. സ്പോർട്സ് കൗൺസിൽ കോച്ച് കെ.വി. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ കൂർക്കഞ്ചേരി എസ്എൻഡിപി യോഗത്തിനു കീഴിലുള്ള യോഗ ക്ലാസിലും തൃശൂർ ഗുരുബ്രഹ്മ യോഗയിലെ മോഹനൻ മാസ്റ്റർ, അനിൽ തമ്പി എന്നിവരുടെ കീഴിലുമാണ് പരിശീലനം നടത്തുന്നത്.
പത്തുവർഷമായി യോഗ പരിശീലിക്കുന്ന ജയേഷ് കണിമംഗലം സുഭാഷ് നഗറിലാണു താമസം. ഭാര്യ: സജിത. മക്കൾ: ഗൗരി (എഴാംക്ലാസ്), ലക്ഷ്മി (നാലാം ക്ലാസ്). കുരിയച്ചിറ സെന്റ് പോൾസ് സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
സ്ത്രീ സംരംഭകരുടെ ഉത്സവമാമാങ്കം
തൃശൂർ: സ്ത്രീ സംരംഭകരായ നൂറുപേർ ചേർന്നു നടത്തുന്ന ഉൽപന്നങ്ങളുടെ ഉത്സവ മാമാങ്കം ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ ബാനർജി ക്ലബിൽ നടത്തും. വനിത സംരംഭകരുടെ ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാൻ അവസരമുണ്ടാകുമെന്ന് ക്യൂൻസ് ബിസിനസ് ഗ്ലോബൽ കൂട്ടായ്മ ഫൗണ്ടർ സന്ധ്യ രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 1300 പേരടങ്ങളുന്ന സംരംഭകരുടെ കൂട്ടായ്മയാണ്. പ്രദർശനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ എൻ.ബി. സന്ധ്യ, സ്മേര അജിത്, പൗർണമി ജിനേഷ്, ഉമ വാര്യർ എന്നിവരും പങ്കെടുത്തു.
യോഗയിൽ സ്വർണം നേടി ജയേഷ്
12:46 AM Mar 31, 2023 | Deepika.com