തൃശൂർ: ദർശന സർവീസ് സൊസൈറ്റിയുടെ ഒന്നാംവാർഷികവും ദർശന ക്ലബ് സ്ഥാപിതമായതിന്റെ അഞ്ചാം വാർഷികവും 94-ാമതു ദർശന സ്നേഹ സംഗമവും "ദർശനോത്സവ് 2023' നാളെ തൃശൂർ ഡിസിബിസിഎൽസി ഒാഡിറ്റോറിയത്തിൽ നടക്കും. സൊസൈറ്റിയുടെ സ്ഥാപകൻ ഫാ. സോളമൻ കടന്പാട്ടുപറന്പിൽ സിഎംഐയുടെ അന്‍പതാം ജന്മദിനാഘോഷവും നടക്കും. ഉച്ചയ്ക്കു 12ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ദേവമാത പ്രൊവിൻഷ്യാൾ ഫാ. ഡേവിസ് പനക്കൽ അധ്യക്ഷനാകും. മന്ത്രി കെ. രാധാകൃഷ്ണൻ, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ എന്നിവർ മുഖ്യാതിഥിയായിരിക്കും.
മോട്ടോർ വാഹനവകുപ്പുമായി ചേർന്നു "കൈകോർക്കാം ചേർത്തുനിർത്താം' എന്ന പ്രോഗ്രാമിലൂടെ ഭിന്നശേഷിക്കാരായ 25 പേർക്കു ഡ്രൈവിംഗ് ലൈസൻസ് വിതരണം അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിക്കും.
ദർശന സർവീസ് സൊസൈറ്റി വാർഷികം "ദർശനോത്സവ് 2023' നാളെ
12:46 AM Mar 31, 2023 | Deepika.com