ഒല്ലൂർ: മലബാർ മിഷൻ ബ്രദേഴ്സിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ ഡയാലീസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കോർപറേഷൻ മേയർ എം.കെ. വർഗീസ് ഒല്ലൂർ സെന്റ് വിൻസന്റ ഡി പോൾ ആശുപത്രിയിൽ രാവിലെ 10ന് നിർവഹിക്കും.
ചടങ്ങിൽ ബ്ര. ബാസ്റ്റിൻ കരുവേലിയിൽ, ബ്ര. ജോസ് ചുങ്കത്ത്, ജനറൽ കണ്‍വിനർ ബ്രദർ എഡ്വിൻ കുറ്റിക്കൽ, സിസ്റ്റർ സോഫിയ സിഎംസി എന്നിവർ പങ്കെടുക്കും.
സൗജന്യ ഡയാലിസിസ് ഉദ്ഘാടനം
01:03 AM Mar 30, 2023 | Deepika.com