ശ്രീരാമനവമി ഇന്ന്
01:02 AM Mar 30, 2023 | Deepika.com
തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ ശ്രീരാമനവമി ഇന്ന് ആഘോഷിക്കും. ഉദയാസ്തമന പൂജ, പ്രസാദ ഉൗട്ട്, വൈകീട്ട് വിളക്കു വയ്പ്, നാഗസ്വരം, ഭക്തിപ്രഭാഷണം, കഥകളി എന്നിവയുണ്ടാകും. ശ്രീരാമനവമി യോടനുബന്ധിച്ച് ശ്രീരാമനാമ ഭജനസമിതിയുടെ നേതൃത്വത്തിൽ ഗിരി പ്രദക്ഷിണം നടത്തും. പുലർച്ചെ 4.30ന് കിഴക്കേനടയിലെ ശ്രീകോവിലിൽനിന്ന് ആരംഭിച്ച് മേൽശാന്തി പകർന്നുനൽകുന്ന ദീപവും നാമജപത്തോടും കൂടി പാന്പിൻകാവ്, നടുവത്തപ്പാറ, മലേശമംഗലം, തിരുവില്വാമല ടൗണ്‍ വഴി ക്ഷേത്രത്തിൽ സമാപിക്കും. രാവിലെ ആറുമുതൽ ക്ഷേത്രത്തിൽ രാമായണ പാരായണവും ഉണ്ടാകും.