വടക്കാഞ്ചേരി: ജില്ലാ ആശുപത്രിക്കു സമീപം വാഹനാപകടം. മൂന്നു പേർക്ക് പരിക്കേറ്റു. തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ ഓട്ടുപാറ ജില്ലാ ആശുപത്രിക്കുമുന്നിലാണ് കഴിഞ്ഞ ദിവസം അപകടംനടന്നത്.
അപകടത്തിൽ വിദ്യാർഥി പറപ്പൂർ അനതുനാരായണൻ(27), കാർ ഓടിച്ചിരുന്ന കുണ്ടന്നൂർ സ്വദേശിനി ലൂസി(60), ഓട്ടോ ഡ്രൈവർ ഓട്ടുപാറ സ്വദേശി അലി(60)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണംവിട്ട് മുന്നിൽ സ്കൂട്ടറിൽ പോയിരുന്ന വിദ്യാർഥിയേയും പിന്നീട് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ പുറകിലും ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ കാറിനും സ്കൂട്ടറിനും ഓട്ടോറിക്ഷക്കും കേടുപാടുകൾ സംഭവിച്ചു. ഈ സമയം റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറവായതിനാൽ വൻ അപകടം ഒഴിവായി. വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വടക്കാഞ്ചേരി: ഓട്ടുപാറ - കുന്നംകുളം റോഡിൽ ട്രാൻസ്ഫോർമറിൽ കാറിടിച്ച് സംരക്ഷണ വേലിതകർന്നു. ഇന്നലെ രാവിലെ ഓട്ടുപാറ ഡോ. മോഹദാസ് ക്ലിനിക്കിനരികിലാണ് സംഭവം. ആർക്കും പരിക്കില്ല.
വടക്കാഞ്ചേരിയില്‍ തുടര്‍ അപകടം
01:02 AM Mar 30, 2023 | Deepika.com