തൃശൂർ: അയ്യന്തോൾ നിർമല കോണ്‍വന്റ് യു പി സ്കൂളിൽ പുതുതായി സജ്ജീകരിച്ച കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിക്കും. സ്കൂളിലെ പൂർവവിദ്യാർഥിയും യുഎസിലെ പ്രമുഖ വ്യവസായിയും എൻജിനീയറുമായ ബാബു വർഗീസ് കരേരക്കാട്ടിൽ ആണ് ഏഴുലക്ഷം രൂപ ചെലവഴിച്ച് ലാബ് നിർമിച്ചുനൽകിയത്.
ഒളരിക്കര പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസിൻ തെരേസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ ചർച്ച് വികാരി ഫാ. ജെയ്സണ്‍ പുന്നശേരി അനുഗ്രഹ പ്രഭാഷണം നടത്തും. ബാബു വർഗീസ് കരേരക്കാട്ടിലും മാതാപിതാക്കളായ വറീത് കരേരക്കാട്ടിൽ, സെലീന വറീത് എന്നിവരും പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഹിത ഫ്രാൻസിസ്, ലിസ പ്രിൻസ്, ജിമ്മി ജോസഫ്, കെ.എസ് സന്ദീപ് എന്നിവർ പങ്കെടുത്തു.
കംപ്യൂട്ടർ ലാബ് ഉദ്ഘാടനം ഇന്ന്
01:02 AM Mar 30, 2023 | Deepika.com