തണ്ണീർപ്പന്തലും വിശ്രമകേന്ദ്രവും തുറന്നു
01:00 AM Mar 30, 2023 | Deepika.com
വടക്കാഞ്ചേരി: പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി പട്ടണത്തിൽ തണ്ണീർപ്പന്തലും വിശ്രമകേന്ദ്രവും തുറന്നു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ടി.ഡി. ഫ്രാൻസീസ് അധ്യക്ഷനായി. ടി.എൻ. കേശവൻ, സിറാജ് മാരാത്ത്, അജീഷ് കർക്കിടകത്ത്, ശിവപ്രസാദ് പട്ടാന്പി, വി. മുരളി, ശശികുമാർ കൊടക്കാടത്ത്, പി. അരുണ്‍ദാസ്, വേണുഗോപാൽ, ജോണി ചിറ്റിലപ്പിള്ളി, സുമേഷ് അരയംപറന്പിൽ സംസാരിച്ചു.