മേലൂർ: കാരുണ്യ സ്പർശം 2023 ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷനും മേലൂർ മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി അംഗങ്ങൾക്ക് പൾസ് ഓക്സിമീറ്ററുകൾ സൗജന്യമായി വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.മേലൂർ മർച്ചന്റ് സ് അസോസിയേഷൻ പ്രസിഡന്റ് എം.വി.ജെയിംസ് അധ്യ ക്ഷനായിരുന്നു.
ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാനും ചുങ്കത്ത് ഗ്രൂപ്പ് ചെയർമാനുമായ സി.പി. പോൾ പൾസ് ഓക് സി മീറ്റർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഇദ്ദേഹത്തെ വ്യാപാരി നേതാക്കൾ പൊന്നാടയണിയിച്ച് ആദരിച്ചു. രക്ഷാധികാരി ബിനോയ് മേച്ചേരി, സെക്രട്ടറി ബിനോയ് പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു
12:57 AM Mar 30, 2023 | Deepika.com