മല്ലപ്പള്ളി: ഗാന്ധിദർശൻ വേദി ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് ആനിക്കാട് വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തും.ആനിക്കാട് ഗ്രാമ പഞ്ചായത്തിലെ പിഡബ്ല്യുഡി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സലിൽ സാലി ഉദ്ഘാടനം ചെയ്യും.ഗാന്ധിദർശൻ വേദി ആനിക്കാട് മണ്ഡലം ചെയർമാൻ വി. പി. ഫിലിപ്പോസ് അധ്യക്ഷത വഹിക്കും.
ധർണ നടത്തും
10:37 PM Mar 29, 2023 | Deepika.com