കൊരട്ടി: കുണ്ടും കുഴികളും നിറഞ്ഞ് കാൽനടയാത്ര പോലും ദുരിതമായി മാറിയ കൊരട്ടി പഞ്ചായത്തിലെ വഴിച്ചാൽ വാർഡിലെ പകൽ വീട് റോഡ് നവീകരിച്ചു. പ്രദേശത്തെ വീടുകളിലേക്കും വയോജനങ്ങൾക്കായി നിർമിച്ച പകൽ വീട്ടിലേക്കുമുള്ള ഗ്രാമീണ പാതയാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാലു ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു.
വാർഡ് മെന്പർ ഗ്രേസി സ്കറിയ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, ചാക്കപ്പൻ പോൾ, വയോജന ക്ലബ് പ്രസിഡന്റ് കെ.കെ. രാമൻകുട്ടി, ജോസ് പഞ്ഞിക്കാരൻ എന്നിവർ പ്രസംഗിച്ചു.
നവീകരിച്ച പകൽ വീട് റോഡ് തുറന്നു
12:50 AM Mar 29, 2023 | Deepika.com