ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തി ൽ നടക്കുന്ന 47 ാമത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഓൾ കേരള ഇന്റർ കൊളീ ജിയേറ്റ് വോളിബാൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളജ് വോളിബാൾ ഗ്രൗണ്ടിൽ തുടക്കമായി.
ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറന്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് മേധാവി ഡോ. ബി.പി. അരവിന്ദ ആശംസകൾ നേർന്നു. കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്, ഡോ. വിവേകാനന്ദൻ, ഡോ. അനൂപ്കുമാർ എന്നിവർ പ്രസംഗിച്ചു.
കാലടി സംസ്കൃത സർവകലാശാലയെ പരാജയപ്പെടുത്തി സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരിയും ഡിസ്റ്റ് അങ്കമാലിയെ പരാജയപ്പെടുത്തി സെന്റ് ജോസഫ്സ് കോളജ് ദേവഗിരിയും ക്രൈസ്റ്റ് ബി ടീമിനെ പരാജയപ്പെടുത്തി സെന്റ് തോമസ് കോളജ് പാലയും സെന്റ് ജോർജ് അരുവിത്തുറ കോളജിനെ പരാജയപ്പെടുത്തി ആതിഥേയരായ ക്രൈസ്റ്റ് കോളജും സെമിയിലേക്കു യോഗ്യത നേടി.
ക്രൈസ്റ്റ് വോളിബോൾ ടൂർണമെന്റ് തുടങ്ങി
12:48 AM Mar 29, 2023 | Deepika.com