വടക്കാഞ്ചേരി: റെയിൽവെ ട്രാക്കിനു സമീപം കഞ്ചാവ് കണ്ടെത്തി. ഇന്നലെ വൈകിട്ട് ആറിനാണു സംഭവം. വടക്കാഞ്ചേരി മേൽപ്പാലത്തിനടിയിൽ റെയിൽവേ ട്രാക്കിനു സമീപം കഞ്ചാവ് വലിച്ചെറിഞ്ഞ നിലയിലാണു കണ്ടെത്തിയത്. വടക്കാഞ്ചേരി എക്സൈസ് റേയ്ഞ്ച് ഓഫീസിലേക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞതാകാമെന്നു കരുതുന്നു.
മൂന്നു കിലോ തൂക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജ്, റവന്യൂ ഓഫീസർ പ്രഭാകരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സെൽവി, രാജേഷ്, രമേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധിച്ചു.
റെയിൽവേ ട്രാക്കിനു സമീപം കഞ്ചാവ്
12:48 AM Mar 29, 2023 | Deepika.com