സംസ്ഥാന സമ്മേളനം
12:45 AM Mar 29, 2023 | Deepika.com
തൃശൂർ: ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് തീയതികളിൽ തൃശൂരിൽ നടക്കുമെന്നു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ പതാക ഉയർത്തും. വൈകിട്ട് ആറിന് കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രം ആലേഖനം ചെയ്യുന്ന പ്രദർശനിയുടെ ഉദ്ഘാടനം തെക്കേ ഗോപുരനടയിൽ പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞാൽ നിർവഹിക്കും. വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖർ പങ്കെടുക്കുന്ന വിചാര സദസ് ഏപ്രിൽ രണ്ടുമുതൽ ആറു വരെ നടക്കും. ഏപ്രിൽ ഏഴിനു ഹിന്ദു നേതൃ സമ്മേളനത്തിൽ 300 നേതാക്കൾ പങ്കെടുക്കും. ഏപ്രിൽ എട്ടിന് ഹിന്ദു ഐക്യവേദിയുടെയും മഹിളാ ഐക്യവേദിയുടെയും ജില്ലാ സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം നടക്കും. ഏപ്രിൽ ഒന്പതിന് പ്രതിനിധി സമ്മേളനവും ഉച്ചകഴിഞ്ഞു പ്രകടനവും പൊതുസമ്മേളനവും നടക്കും. പത്രസമ്മേളനത്തിൽ കെ.പി ഹരിദാസ്, പി. സുധാകരൻ, എം.വി. മധുസൂദനൻ, വി. മുരളീധരൻ എന്നിവർ പങ്കെടുത്തു.