ഭക്തിനിർഭരമായി മകീര്യം പുറപ്പാട്
12:44 AM Mar 29, 2023 | Deepika.com
ചേർപ്പ്: ഭഗവതി ക്ഷേത്രത്തിലെ മകീര്യം പുറപ്പാട് ഭക്തിനിർഭരമായി ഭഗവതിയുടെ പുറത്തേക്ക് എഴുന്നള്ളിപ്പ്, ഏഴ് ഗജവീരൻമാരുടെ അകന്പടിയോടെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം എന്നിവയുണ്ടായിരുന്നു. സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഭഗവതി പെരുവനം തൊടുകുളത്തിൽ ആറാട്ട് നടത്തി. ചിറ്റൂർ മന മുല്ലയ്ക്കൽ ഭഗവതിയുടെ മുന്നിൽ പറ സ്വീകരണവും ചെറു ചേനം സെന്ററിൽ ദേശത്തെ സ്വീകരണത്തിനുംശേഷം അന്പലപ്പിള്ളി മനയിൽ ആദ്യ ഇറക്കിപൂജ നടത്തി. ഭഗവതി സ്വക്ഷേത്രത്തിലേക്കു തിരിച്ചെത്തിയതോടെ മകീര്യം പുറപ്പാട് ചടങ്ങുകൾക്ക് സമാപനമായി. വർണ മഴയും ഉണ്ടായിരുന്നു.