കൈപ്പറന്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 11-ാമത് ജില്ലാസമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്് ബിജു ഉദ്ഘാടനം ചെയ്തു.
സമിതി ജില്ലാ പ്രസിഡന്റ് ബാബു ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി മിൽട്ടണ്‍ ജെ.തലക്കോട്ടൂർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഷാജൻ, കർഷക സംഘം ജില്ലാ ജോ. സെക്രട്ടറി രവീന്ദ്രൻ, സമിതി സംസ്ഥാന ഭാരവാഹികളായ ബിന്നി ഇമ്മട്ടി, എസ്. ദിനേഷ്, കെ.എം. ലെനിൻ, സി.കെ. ജലീൽ, സീനത്ത് ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് - വിജയ് ഹരി, സെക്രട്ടറി- മിൽട്ടണ്‍ ജെ. തലക്കോട്ടൂർ, ട്രഷറർ- ജോയ് പ്ലാശേരി തുടങ്ങി 67 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വാടക നിയന്ത്രണ നിയമം കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനം ഇന്ന് വൈകീട്ട് 4ന് സിഎംഎസ് സ്കൂളിന് മുന്നിൽ നിന്നാരംഭിച്ച് തെക്കേ ഗോപുരനടയിൽ സമാപിക്കും. പൊതുസമ്മേളനം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും. പ്രഫ.സി. രവീന്ദ്രനാഥ് മുഖ്യാതിഥിയാകും.
വ്യാപാരി വ്യവസായി സമിതി ജില്ലാസമ്മേളനം
12:51 AM Mar 28, 2023 | Deepika.com