പുന്നംപറന്പ്: യൂത്ത് കോണ്ഗ്രസ് തെക്കുംകര മണ്ഡലം സമ്മേളനം നടന്നു. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.
യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി പി.എൻ. വൈശാഖ് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ അധ്യക്ഷതവഹിച്ചു. നേതാക്കളായ തോമസ് പുത്തൂർ, എ.ആർ. കൃഷ്ണൻകുട്ടി, പി.എസ്. റഫീക്ക്, പി. ദുർഗാദാസ്, ഷിജോ വള്ളിയാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈകീട്ട് നടന്ന പ്രകടനത്തിന് ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് പി.ജെ. രാജു മണ്ഡലം പ്രസിഡന്റിന് പതാക കൈമാറി. തുടർന്ന് നടന്ന പൊതുസമ്മേളനം യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജകുട്ടൻ ഉദ്ഘാടനം ചെയ്തു. അനീഷ് കണ്ടംമാട്ടിൽ അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ. അഖിൽ സാമുവൽ, ജിജോ കുരിയൻ, വി.ജെ. ജമാൽ, റോജിൻ കെ. മാത്യു പ്രസംഗിച്ചു.
യൂത്ത് കോണ്ഗ്രസ് സമ്മേളനം
12:51 AM Mar 28, 2023 | Deepika.com