മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ ലോക്കൽ ഒപി പ്രവർത്തനമാരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. തദ്ദേശവാസികൾക്കും റഫറൻസ് ഇല്ലാതെ എത്തുന്ന രോഗികൾക്കും ലോക്കൽ ഒപി വഴി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രോഗലക്ഷണങ്ങൾ പരിശോധിച്ചു വിദഗ്ധ ചികിൽസ കൃത്യമായി റഫറൻസ് മുഖേന സാധ്യമാക്കും. തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ലോക്കൽ ഒപിയുടെ പ്രവർത്തനം. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ബി. ഷീല അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം. ദാസ്, ഡോ. കരുണ ദാസ്, ഡോ. കെ.വി. ദിലീപ്കുമാർ, ഡോ. ബാലകൃഷ്ണൻ, ഡോ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജോസ് ചിറമ്മേൽ നാടക പുരസ്കാരം
തൃശൂർ: മുഖം ഗ്രാമീണ നാടകവേദിയുടെ ജോസ് ചിറമ്മേൽ സ്മാരക നാടക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടക സംവിധായകൻ രാജേന്ദ്രൻ തായാട്ട്, സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് എന്നിവർക്കാണ് പുരസ്കാരങ്ങൾ. 15000 രൂപയും ശിൽപവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണു പുരസ്കാരം. ഏപ്രിൽ 23ന് ഒളരിക്കര മുല്ലനേഴി സ്മാരക ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മെഡിക്കൽ കോളജിൽ ലോക്കൽ ഒപി തുടങ്ങി
12:48 AM Mar 28, 2023 | Deepika.com