ദേവമാതയ്ക്കു മുന്നിൽ പെലിക്കൻ സിഗ്നൽ
12:48 AM Mar 28, 2023 | Deepika.com
തൃശൂർ: ജില്ലയിലെ ആദ്യത്തെ പെലിക്കൻ സിഗ്നൽ പാട്ടുരായ്ക്കൽ ദേവമാത സിഎംഐ പബ്ലിക് സ്കൂളിനു മുന്പിൽ പ്രവർത്തനമാരംഭിച്ചു. വിദ്യാർഥികൾക്കിനി എളുപ്പത്തിൽ റോഡ് മുറിച്ചു കടക്കാനാകും. റോഡിൻറെ ഇരുഭാഗത്തും സ്ഥാപിച്ചിട്ടുള്ള ക്രോസിംഗ് ബട്ടണ്‍ അമർത്തുന്പോൾൾ പച്ച സിഗ്നൽ മഞ്ഞയും ചുവപ്പുമായി മാറുന്നു. ഓരോ ഒന്നര മിനിറ്റിലും ഇടവിട്ടു സിഗ്നൽ പ്രവർത്തിക്കും. 20 സെക്കൻഡ് ദൈർഘ്യമാണ് ഓരോ തവണയും ക്രോസിംഗിന് ക്രമീകരിച്ചിരിക്കുന്നത്. ദേവമാത സ്കൂളിലെ പിടിഡബ്ലിയു എ കമ്മിറ്റിയാണ് ഏഴു ലക്ഷം രൂപ മുടക്കി അത്യാധുനിക സംവിധാനമൊരുക്കിയത്. പെലിക്കൻ സിഗ്നൽ സംവിധാനത്തിന്റെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകൻ, വിദ്യാർഥികളായ നിവേദിത് പത്മകുമാർ, കെവിൻ, ക്രിസ്റ്റോ മുട്ടിക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു. സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്എച്ച്ഒ പി. ബിനാൻ, ദേവമാത പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപ്പറന്പിൽൽ സിഎംഐ, പിടിഡബ്ലിയുഎ പ്രസിഡന്റ് സുമിത്ത് മോഹൻ, പിടിഡബ്ലിയുഎ വൈസ് പ്രസിഡന്റ് സന്ധ്യ ഷിനോജ് എന്നിവർ പ്രസംഗിച്ചു.