ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സിഫോർ സൈക്ലിംഗ് ക്ലബ് 25 കിലോമീറ്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു. ആർട്സ് ഡീൻ ഡോ. ബി.പി. അരവിന്ദയും സൈക്ലിംഗ് ക്ലബ് കോർഡിനേറ്റർ സ്മിത ആന്റണിയും ചേർന്ന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ കഴിഞ്ഞവർഷം 1500 കിലോമീറ്ററിൽ അധികം ദൂരം സൈക്കിളിൽ സഞ്ചരിച്ച അധ്യാപിക സ്മിത ആന്റണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്ലിംഗ് മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹനായ വിഷ്ണു ദേവ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോണ് ജോജു എന്നിവരെ അനുമോദിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
മുൻ കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഉൗക്കൻ, സ്റ്റാഫ് കോർഡിനേറ്റർ പ്രഫ. വി.പി. ഷിന്റൊ, വിദ്യാർഥി പ്രധിനിധിയായിരുന്ന എഡ്വിൻ ആന്റണി എന്നിവർ സംസാരിച്ചു.
സൈക്ലിംഗ് റാലി സംഘടിപ്പിച്ചു
12:48 AM Mar 28, 2023 | Deepika.com