ഇരിങ്ങാലക്കുട: നഗരസഭയിലെ ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടുവരുന്ന തൊഴിലാളികളുടെ സമഗ്ര ആരോഗ്യ പരിശോധനാ ക്യാന്പ് ടൗണ്‍ഹാളിൽ നടത്തി.
വൈസ് ചെയർമാൻ ടി.വി. ചാർലിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സണ്‍ സോണിയ ഗിരി ക്യാന്പ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ഹെൽത്ത് പ്രൊഫൈൽ വിതരണം ചെയർപേഴ്സണ്‍ നിർവഹിച്ചു.
ഓറൽ ഹൈജീൻ കിറ്റ് വിതരണം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് നിർവഹിച്ചു.
ക്യാന്പിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ, ജീവിതശൈലീരോഗ നിർണയത്തിനായുള്ള വിവിധ പരിശോധനകൾ (ഉയരം, തൂക്കം, രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ), കാഴ്ച പരിശോധന, വിളർച്ച പരിശോധന (എച്ച്ബി ടെസ്റ്റ്), ടിബി ലെപ്രസി സ്ക്രീനിംഗ്, ദന്താരോഗ്യ ബോധവത്കരണം, ആരോഗ്യ പ്രൊഫൈൽ ഫയൽ വിതരണം, ഓറൽ ഹൈജീൻ കിറ്റ് വിതരണം എന്നിവ നടത്തി.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ ക്യാന്പിന് നേതൃത്വം നൽകി.
ഡോ. ഹിമ, ഡോ. ബിന്ദു എന്നിവർ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകരും സംഘാടക പ്രവർത്തനങ്ങൾ നടത്തി.
നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാ ക്യാന്പ്
12:45 AM Mar 28, 2023 | Deepika.com