ഇരിങ്ങാലക്കുട: ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കായിക പരിശീലനം നടത്തി. ക്രൈസ്റ്റ് കോളജ് മൈതാനത്തു നടന്ന പരിശീലന പരിപാടി ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരിം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ കെ.ആർ. സത്യപാലൻ പദ്ധതി വിശദ്ധീകരണം നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 20 കുട്ടികൾ പങ്കെടുത്തു.
റണ്ണിംഗ് റെയ്സ്, റിലേ, ബോൾ ത്രോ, ബോൾ പാസിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകിയത്.
ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലെ ട്രെയ്നി ആനന്ദിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ബിആർസിയിലെ സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, സിആർസി കോർഡിനേറ്റർമാർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
ഭിന്നശേഷി കുട്ടികൾക്കായി കായിക പരിശീലനം നടത്തി
12:45 AM Mar 28, 2023 | Deepika.com