ഹരിതകർമസേനയ്ക്ക് വാഹനം കൈമാറി
12:45 AM Mar 28, 2023 | Deepika.com
ശ്രീനാരായണപുരം: ഗ്രാമപഞ്ചായത്ത് 2022-2023 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 2,45,382 രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ഹരിതകർമസേനയ്ക്കുള്ള ഇലക്ട്രിക് വാഹനത്തിന്റെ താക്കോൽ കൈമാറ്റം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ഹരിതകർമസേനക്ക് വാഹനം നൽകുന്ന ആദ്യ പഞ്ചായത്താണ് ശ്രീനാരായണപുരം. വൈസ് പ്രസിഡന്റ് സി.സി. ജയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഹന പി. ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ മിനി പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്, അസി. സെക്രട്ടറി എ. രതി, വിഇഒ മാരായ സെറീന, ശ്രീലക്ഷമി, അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെന്പർമാർ, ഹരിതകർമസേനാംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.