റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം

11:49 PM Mar 27, 2023 | Deepika.com
കു​ന്ന​ന്താ​നം: ദു​രി​ത​ത്തി​ലാ​യ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍.​കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​കു​ന്ന​ന്താ​നം മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നി​ല്‍ തെ​ക്കും​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കു​ന്ന​ന്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ മി​ക​ച്ച യു​വ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​ള്ള യു​വ​മി​ത്രം പു​ര​സ്കാ​രം നേ​ടി​യ സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക യു​വ​ജ​ന പ്ര​സ്ഥാ​നം വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ന്‍ ജോ​ണി​ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ​ക് മാ​മ്മ​ന്‍ മ​ത്താ​യി പു​ര​സ്കാ​രം ന​ല്‍​കി പൊ​ന്നാ​ട അ​ണി​യി​ച്ചു.
കു​ന്ന​ന്താ​നം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ര്‍​ഡ് അം​ഗം മ​റി​യാ​മ്മ തോ​മ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​ആ​ര്‍. ച​ന്ദ്ര​ബാ​ബു, ബേ​ബി​ക്കു​ട്ടി കാ​ഞ്ഞി​ര​ത്താ​മ​ണ്ണി​ല്‍, അ​നി​ലി വ​ര്‍​ഗീ​സ്, ര​ജ​നി ച​ന്ദ്ര​ബാ​ബു, ജീ​മോ​ന്‍ ത​റ​യി​ല്‍, സി. ​സി. സു​കു​മാ​ര​ന്‍, ബാ​ബു കു​ര്യ​ന്‍, സ​ജി മേ​പ്ര​ത്ത്, ആ​ല്‍​വി​ന്‍ കോ​ശി, കെ​വി​ന്‍ കോ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.