കൈപ്പറന്പ്: തോളൂർ പഞ്ചായത്തിൽ അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെയും ആയൂർവേദ വകുപ്പിന്റെയും നേതൃത്വത്തിൽ ആയു ർവേദ മെഡിക്കൽ ക്യാന്പ് നടന്നു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ ഷീന തോമസ് ഉദ്ഘാടനം ചെയ്തു. വികസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷീന വിൽസണ്‍ അധ്യക്ഷത വഹിച്ചു.
ഡോ. ഷിനി മോഹൻ പദ്ധതി വിശദീകരണം നടത്തി. "വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്' എന്ന സന്ദേശവുമായി രക്ത പരിശോധന, ബോധവത്കരണ ക്ലാസ്, മെഡിക്കൽ ക്യാന്പ്, മരുന്ന് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
സ്ത്രീകളിലെയും പെണ്‍കുട്ടികളുടെയും വിളർച്ച തടയുക, രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് 12 ൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ ഡോ. രാഗേന്ദു ക്ലാസെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർ പി. ഗീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർപേഴ്സണ്‍ സരസമ്മ സുബ്രഹ്മണ്യൻ, ലില്ലി ജോസ്, ഷൈലജ ബാബു എന്നിവർ പ്രസംഗിച്ചു.
ആയുർവേദ മെഡിക്കൽ ക്യാന്പ് നടത്തി
01:10 AM Mar 27, 2023 | Deepika.com