പെരിങ്ങോട്ടുകര: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം മന്ത്രിമാരായ എം.ബി. രാജേഷും കെ. രാജനും ചേർന്ന് ഉദ് ഘാടനം ചെയ്തു. മാലിന്യ സംസ്കരണം പ്രധാനമായും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം കൂടിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ശുചിമുറി മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതുപോലെ മറ്റ് ജൈവമാലിന്യങ്ങളും ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ ഏതു രാഷ്ട്രീയ പാർട്ടിയുടേതായാലും അതു വകവെച്ചു നൽകില്ല.
ഹരിതകർമസേനയ്ക്ക് യൂസർ ഫീസ് നൽകാത്തവരുടെ പക്കൽനിന്ന് അതു വീട്ടുകരത്തിനൊപ്പം ഇടാക്കാനുള്ള ഉത്തരവിറക്കിയിട്ടുണ്ടെന്നും എം. ബി. രാജേഷ് പറഞ്ഞു. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ് ണകുമാർ, മുൻ എംഎൽഎ ഗീത ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ രതി അനിൽകുമാർ, ജ്യോതി രാമൻ, കെ.വി. ഇന്ദുലാൽ, പി.ടി. ജോണ്സണ്, സ്മിത അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ബി. മായ, മുൻ പ്രസിഡന്റ് പി.സി. ശ്രീദേവി, ബിഡിഒ ജോളി വിജയൻ എന്നിവർ സംസാരിച്ചു.
ശുചിമുറി മാലിന്യംപോലെ ജൈവമാലിന്യവും ഉറവിടത്തിൽതന്നെ സംസ്കരിക്കണം: മന്ത്രി
01:10 AM Mar 27, 2023 | Deepika.com