മാള: സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തുവാൻ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകൾക്ക് സാധിക്കുമെന്ന് ഇ.ടി. ടൈസണ് എംഎൽഎ പറഞ്ഞു. മാള പ്രസ് ക്ലബ്ബ് ആരംഭിക്കുന്ന പി.എം. ഷാഹുൽ ഹമീദ് മാസ്റ്റർ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. പ്രസ് ക്ലബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷതവഹിച്ചു. രണ്ടാംഘട്ട പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, കവി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെന്പർ യദുകൃഷ്ണൻ, തോമസ് പാവറട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ. അബ്ബാസ് സ്വാഗതവും ട്രഷറർ ലിന്റീഷ് ആന്റോ നന്ദിയും പറഞ്ഞു.
സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഗ്രന്ഥശാലകൾക്ക് സാധിക്കും: ഇ.ടി. ടൈസണ് എംഎൽഎ
01:08 AM Mar 27, 2023 | Deepika.com