പന്തളം: ഓട പുനര്‍ നിര്‍മിക്കാതെ കെഎസ്ടിപി റോഡ് ടാര്‍ ചെയ്തത് നഗരസഭ കൗണ്‍സിലര്‍മാര്‍ തടഞ്ഞു
പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പഴയ ഓട പുനര്‍ നിര്‍മിക്കാതെ റോഡ് ടാര്‍ ചെയ്യാന്‍ ശ്രെമിച്ചപ്പോളാണ് പന്തളം നഗര സഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ എത്തി തടഞ്ഞത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു ടാറിംഗ് തടഞ്ഞത്.
റോഡ് ടാര്‍ ചെയ്തതോടെ റോഡ് ഉയരുകയും ഓട താഴുകയും ചെയ്തു. റോഡിന്റെ ടാറിംഗ് ലെവലില്‍ ഓട നിര്‍മിക്കണമെന്നുള്ള നഗരസഭാ ജനപ്രതികളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെകൂടിയാണ് ടാറിംഗ് പുനരാരംഭിച്ചത്.
കൗണ്‍സിലര്‍ മാരായ ബെന്നി മാത്യു, രശ്മി രാജീവ്, സൂര്യ എസ്.നായര്‍, എന്നിവരുടെ നേതൃത്വത്തില്ലായിരുന്നു റോഡ് ടാറിംഗ് തടഞ്ഞത്.
അപകടത്തില്‍ പരിക്കേറ്റു
പന്തളം: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മാവേലിക്കര, മുല്ലശേരിയില്‍ വീട്ടില്‍ അനില്‍കുമാറിനാണ് ( 51)അപകടത്തില്‍ പരിക്കേറ്റത്. പന്തളം ജംഗ്ഷനില്‍ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. മുട്ടര്‍ ജംഗ്ഷനില്‍നിന്നു പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍ ലോറിയില്‍ മാവേലിക്കര ഭാഗത്തേക്ക് പോയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അനില്‍കുമാറിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താലൂക്ക് സമ്മേളനം
പത്തനംതിട്ട: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോന്നി താലൂക്ക് സമ്മേളനം പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് റോബിന് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രാജന് ഏബ്രഹാം അധ്യക്ഷത വഹഹിച്ചു. ജില്ലാ പ്രസിഡന്റ് ആക്കിനാട് രാജീവ് , ജില്ലാ സെക്രട്ടറി റെജി പി. സാം, വൈ.മണിലാല്‍, സുധീഷ് റ്റി. നായര്‍, വൈ.രാജു, എസ്. അര്‍ച്ചന, ഫിലിപ്പ് സി. സാമുവേല്‍, ജോസ് പെരിങ്ങനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓട പുനര്‍ നിര്‍മിക്കാതെ കെഎസ്ടിപി റോഡ് ടാര്‍ ചെയ്തത് നഗരസഭ കൗണ്‍സിലര്‍മാര്‍ തടഞ്ഞു
10:56 PM Mar 26, 2023 | Deepika.com