കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് സ​പ്ത​തി സ​മാ​പ​ന​വും പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​ന​വും ഇന്ന്

10:22 PM Mar 26, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് കോ​ള​ജ് സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും അ​ക്കാ​ഡ​മി​ക് സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇന്നു ന​ട​ക്കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
രാ​വി​ലെ പ​ത്തി​ന് അ​ക്കാ​ഡ​മി​ക് സ​മു​ച്ച​യ​ത്തി​ന്‍റെ കൂ​ദാ​ശ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള അ​ക്കാ​ഡ​മി​ക് സ​മു​ച്ച​യ​ത്തി​ന്‍റെ​യും സ​പ്ത​തി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ്, സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​പ്ത​തി സ്മ​ര​ണി​ക ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും.
കോ​ള​ജ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ബോ​ട്ട​ണി വി​ഭാ​ഗം, തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൻ ഹി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മി​ച്ച മൂ​ന്ന് പു​തി​യ പ്രോ​ട്ടോ​ടൈ​പ്പു​ക​ളാ​യ ആ​ൽ​ഗ​ൽ ബ​യോ ഓ​ക്സി​ജ​ന​റേ​റ്റ​ർ, ഫൈ​ക്കോ സ്ക്രാ​പ്പ​ർ, ഹെ​ർ​ബേ​റി​യം മൊ​ബൈ​ൽ ആ​പ് എ​ന്നി​വ​യും, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്രോ​ട്ടോ​ടൈ​പ്പു​ക​ളാ​യ അ​ക്വാ​ഹോ​വ​ർ, ഹൈ ​പെ​ർ​ഫോ​മ​ൻ​സ് ഇ​ല​ക്‌​ട്രോ​സ്റ്റാ​റ്റി​ക് പ്ര​സി​പ്പി​റ്റേ​റ്റ​ർ എ​ന്നി​വ​യും പ്ര​കാ​ശ​നം ചെ​യ്യും. സ​പ്ത​തി​യു​ടെ സ്മ​ര​ണാ​ർ​ഥം കോ​ള​ജി​ന്‍റെ ചു​മ​ത​യി​ൽ മൂ​ന്ന് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ൽ ഒ​രു വീ​ടി​ന്‍റെ ഉ​ട​ന്പ​ടി യോ​ഗ​ത്തി​ൽ കൈ​മാ​റും.
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ട​ക്കം എം​ഒ​സി കോ​ള​ജു​ക​ളി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.
കാ​തോ​ലി​ക്കാ ബാ​വ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ​ർ​സാ​ർ സു​നി​ൽ ജേ​ക്ക​ബ്, ക​ൺ​വീ​ന​ർ ഫാ.​ഡോ. തോം​സ​ൺ റോ​ബി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.