ഇരിങ്ങാലക്കുട: പേവിഷബാധയ്ക്കെതിരേ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നടപടി പൂർത്തിയാക്കി ഇരിങ്ങാലക്കുട നഗരസഭ. 536 തെരുവുനായ്ക്കൾക്കാണ് മൂന്നുഘട്ടങ്ങളിലായി വാക്സിനേഷൻ നൽകിയത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി 41 വാർഡുകളിലും വാക്സിനേഷൻ പൂർത്തീകരിച്ചു. 2022 നവംബർ, 2023 ജനുവരി, മാർച്ച് മാസങ്ങളിലാണ് യജ്ഞം നടത്തിയത്. തെരുവുനായ്ക്കൾ കൂട്ടമായി കാണുന്ന ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു വാക്സിനേഷൻ. നഗരസഭയിൽ നായപിടിത്തക്കാരില്ലാത്തതിനാൽ കോഴിക്കോടുനിന്നുള്ള ഷാർപ്പ് സർട്ടിഫൈഡ് കാച്ചേഴ്സ് ടീമാണ് നായ്ക്കളെ പിടിക്കാനായി എത്തിയിരുന്നത്.
നഗരസഭ വെറ്ററിനറി പോളിക്ലിനിക് സീനിയർ സർജൻ പി. സതീഷ് കുമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ അന്പിളി, മനോജ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഐ.പി. പ്രസാദ്, സി.ജി. അജു, പ്രമോദ് കുമാർ, പി.വി. സൂരജ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ നവംബറിലാണ് തെരുവുനായ്ക്കൾക്ക് നഗരസഭ വാക്സിനേഷൻ ആരംഭിച്ചത്.
ഇരിങ്ങാലക്കുടയിൽ 536 തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ
06:47 AM Mar 26, 2023 | Deepika.com