ക​രി​ങ്ങാ​ന്പി​ള്ളി പ​ന്ത​ൽ​പ്പ​ാടം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

06:47 AM Mar 26, 2023 | Deepika.com
മേ​ലൂ​ർ:​ ക​രി​ങ്ങാ​ന്പി​ള്ളി പ​ന്ത​ൽ​പ്പാ​ടം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​സു​നി​ത അ​ധ്യ​ക്ഷ​യാ​യി.​

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ ഗി​രീ​ഷ് ച​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ​വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​പി.​ പ​ര​മേ​ശ്വ​ര​ൻ, ര​മ്യ വി​ജി​ത്ത്, വാ​ർ​ഡ്മെ​ന്പ​ർ സ​തി ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ ക​രി​ങ്ങാ​ന്പി​ള്ളി പ​ന്ത​ൽ​പ്പാ​ട​ത്ത് 200 ഏ​ക്ക​ർ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഈ ​പ​ദ്ധ​തി ഗു​ണ​പ്ര​ദ​മാ​വും.​ പൂ​ത്തു​രു​ത്തി വ​ലി​യ തോ​ടി​നോ​ട് ചേ​ർ​ന്ന് മോ​ട്ട​ർ ഷെ​ഡ്, 15 എ​ച്ച്പി​യു​ടെ മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് 750 മീ​റ്റ​ർ ദൂ​രം പൈ​പ്പ് ലൈ​നി​ലൂ​ടെ പ​ദ്ധ​തി പ്ര​കാ​രം വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.​ കാ​ല​വ​ർ​ഷ​ത്തി​ൽ മ​ല​വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​മാ​യ​തു കൊ​ണ്ട് മോ​ട്ട​ർ ഉ​യ​ർ​ത്തി​യാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.