മെറ്റ്സിൽ ത്രിദിന ശില്പശാല
06:45 AM Mar 26, 2023 | Deepika.com
മാള: എഞ്ചിനീയറിങ്ങ് വിദ്യാർഥികളെ വ്യവസായ മേഖലക്ക് ആവശ്യമായ രീതിയിൽ വിദ്യാഭ്യാസ കാലത്ത് തന്നെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലൂന്നി മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ വർക്ക് റെഡിനസ് ത്രിദിന ശില്പശാല നടത്തി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു കോളേജ് പ്ലേസ്മെന്റ് ആൻഡ് ട്രെയിനിംഗ് സെൽ, കേരള നോളജ് ഇക്കണോമി മിഷനും അസാപ് കേരളയുമായി സഹകരിച്ചാണ് ശിൽപശാല നടത്തിയത്. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ ബിനു ബി പിള്ള അധ്യക്ഷത വഹിച്ചു.