മാള: ആതുര ശുശ്രൂഷ രംഗത്ത് 28 വർഷമായി പ്രവർത്തിക്കുന്ന പറവൂർ ഡോണ്‍ ബോസ്കോ ആശുപത്രിയുടെ ശാഖ കുഴൂരിൽ പ്രവർത്തനമാരംഭിച്ചു. ജനറൽ മെഡിസിൻ, ശിശു രോഗം, സ്ത്രീ രോഗം, അസ്ഥി രോഗം, ഉദരരോഗം ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽ പ്രമുഖ ഡോക്ടർമാരുടെ സേവനം ഇവിടെ ലദ്യമാകും. ഡോണ്‍ ബോസ്കോ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കോട്ടപ്പുറം രൂപത മെത്രാനുമായ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി ആശുപത്രി ആശീർവദിച്ച് നാടിന് സമർപ്പിച്ചു.
കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ സണ്ണി കൂട്ടാല, കോട്ടപ്പുറം രൂപത വൈസ് ചാൻസിലർ ഫാ. ആന്റണി കുരിശിങ്കൽ, ചാൻസലർ ഫാ. ബെന്നി വാഴക്കൂട്ടത്തിൽ, ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര, അസോസിയേറ്റ് ഡയറക്ടർ ഫാ. ഷാബു കുന്നത്തൂർ, സി.ഇ.ഒ. മുരളീധരൻ, പി ആർ ഒ വിൻസെന്റ് ജോർജ് എന്നിവർ സംസാരിച്ചു.
കുഴൂരിൽ ഡോണ്‍ ബോസ്കോ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു
06:45 AM Mar 26, 2023 | Deepika.com