സർഗമീറ്റ് നടത്തി
06:45 AM Mar 26, 2023 | Deepika.com
ചാലക്കുടി: സാമൂഹിക സന്നദ്ധ സംഘടനയായ അവാർഡ് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി സർഗമീറ്റ് നടത്തി. സെന്റ്. മേരീസ് ഫോറോന വികാരി ഫാ. ജോളി വടക്കൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കോട്ടയം നവജീവൻ പ്രസിഡന്റ് പി.യു. തോമസ് ഉദ്ഘാടനം ചെയ്തു. അവാർഡ് പ്രസിഡന്റ് മോണ്‍ ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എം എൽഎ, നഗരസഭ ചെയർമാൻ എബി ജോർജ്, സി.എസ്. സുരേഷ്, ബിന്ദു ശശികുമാർ, കെ.ബി. സുനിൽകുമാർ, സിസ്റ്റർ ഐറിൻ, പി.പി. ജോസ്, ജോയ് മൂത്തേടൻ, ഫാ. മനോജ് കരിപ്പായി എന്നിവർ പ്രസംഗിച്ചു.