തെരുവു നായ്ക്കൾ കോഴികളെ കൊന്നു
06:43 AM Mar 26, 2023 | Deepika.com
പുന്നയൂർക്കുളം: മന്ദലംകുന്നിൽ ജാസിൻ മസ്ജിദിനു സമീപം 12 കോഴികളെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. പടിഞ്ഞാറയിൽ സുലൈമാന്റെ വീടിനു സമീപമാണ് ആക്രമണം. ഇരുന്പുനെറ്റുകൊണ്ടുള്ള കൂട്ടിൽ നിന്നാണ് കോഴികളെ കടിച്ചുകൊന്നത്. മുപ്പതോളം കോഴികൾ കൂട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്കു വന്നപ്പോൾ നായ്ക്കൾ ഓടിപ്പോയി.