ബസ് സർവീസ് ആരംഭിച്ചു
06:43 AM Mar 26, 2023 | Deepika.com
കൈപ്പറന്പ്: മുണ്ടൂർ- മലയാറ്റൂർ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. അഡ്വ. ജോഷി കു ര്യാക്കോസ് ഗതാഗതമന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനം പരിഗണിച്ചാണ് സർവീസ് അനുവദിച്ചത്. കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷട ഫ്ലാഗ് ഓഫ് ചെയ്തു. മുണ്ടൂർ പള്ളി അസി. വികാരി ഫാ. സന്തോഷ് അന്തിക്കാട് ആശംസകൾ നേർന്നു. സി.ഡി. ജോസ്, സി.ടി. ഡേവിസ്, ജെയിംസ് മുട്ടിക്കൽ, കെ.ജെ. അഭിമലേക്ക്, വിപിൻ പൂമല, കെ.ആർ. ലിവാനിഷ്, മുണ്ടൂർ ഇടവക ട്രസ്റ്റിമാരായ ബാബു പുലിക്കോട്ടിൽ, കെ.സി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സി.പി. ലാസർ, ടി.എൽ. ഷാജു നേതൃത്വം നൽകി.