തൃശൂർ: കാക്കശേരി സെന്റ് മേരിസ് ദേവാലയത്തിൽ മംഗള വാർത്ത തിരുനാൾ ആഘോഷിച്ചു. വിമലഹൃദയ പ്രതിഷ്ഠയ്ക്കായി 33 ദിവസത്തെ പ്രതിഷ്ഠാ തിരുകർമങ്ങൾക്ക് സമാപനംകുറിച്ചുകൊണ്ട് ദേവാലയത്തിൽ പ്രത്യേക പ്രാർഥനകൾ നടന്നു.
ഫാ. സിന്റോ പൊന്തക്കൽ മുഖ്യകാർമികനായി. വിശ്വാസികൾ മാതാവിനെ പുഷ്പ സമർപ്പണം നടത്തി. ഗ്രോട്ടോയിലേക്ക് പ്രദക്ഷിണവും നേർച്ച പായസം വിതരണവും ഉണ്ടായിരുന്നു. പ്രാർഥനാ കാർഡും വിതരണം ചെയ്തു. ട്രസ്റ്റിമാരായ സി.ജെ. പ്രേജോ, സി.ജെ. തോമസ്, സി.ടി. വിൻസ് എന്നിവർ നേതൃത്വം നൽകി.
മംഗള വാർത്ത തിരുനാൾ
06:42 AM Mar 26, 2023 | Deepika.com