190 സെക്യൂരിറ്റിക്കാരെ നിയമിക്കുന്നു
06:42 AM Mar 26, 2023 | Deepika.com
ഗുരുവായൂർ: ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 190 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി സൂപ്പർവൈസറുടേയും അസി.സൂപ്പർവൈസറുടേയും ഓരോ ഒഴിവുകളുമുണ്ട്. സൈനിക-അർധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ച ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ ദേവസ്വം ഓഫീസിൽ നിന്ന് 100 രൂപ നിരക്കിൽ ലഭിക്കും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഫോറം സൗജന്യമായി ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഏപ്രിൽ 27.