മണ്ഡലം സമ്മേളനം
06:42 AM Mar 26, 2023 | Deepika.com
വടക്കാഞ്ചേരി: യൂത്ത് കോണ്ഗ്രസ് തെക്കുംകര മണ്ഡലം സമ്മേളനം ഇന്ന് നടക്കും. ഇന്ന് രാവിലെ 9ന് ഇന്ദിരാഭവനിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കംകുറിക്കും. സി.ടി. ദേവസി സ്മാരക ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി.എൻ. വൈശാഖ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ അധ്യക്ഷതവഹിക്കും. അഡ്വ.ഒ.ജെ. ജനീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് വൈകീട്ട് 4ന് പ്രകടനവും സമാപനപൊതുസമ്മേളനവും നടക്കും.