മഞ്ചേരി : ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. ബീഹാർ വൈശാലി ബാക്രിസുബയാൻ സ്വദേശിനി പൂനം ദേവി (30)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്.മുരളീകൃഷ്ണ തള്ളിയത്.
നാട്ടിലുള്ള കാമുകനുമൊത്ത് ജീവിക്കുന്നതിന് ഭർത്താവായ സഞ്ജീത് പാസ്വാ (30)നെ കൊലപ്പെടുത്തുകയായിരുന്നു. വേങ്ങര യാറംപടിയിലെ പി.കെ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു ദന്പതിമാർ. ഈ സംഭവത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യമില്ല
12:07 AM Mar 26, 2023 | Deepika.com