കുഴിക്കാട്ടുശേരി: ഗ്രാമിക കലാവേദിയും ആളൂർ ഗ്രാമപഞ്ചായത്തും ചേർന്ന് ഏപ്രിൽ 16 മുതൽ 30 വരെ കുട്ടികൾക്കായി സൗജന്യ നാടക പരിശീലന കളരി സംഘടിപ്പിക്കും. നാടക പരിശീലനത്തിനൊപ്പം കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനുതകുന്ന ക്ലാസുകളും ക്യാ ന്പിന്റെ ഭാഗമായിരിക്കും.
യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 40 വിദ്യാർഥികൾക്കാണു പ്രവേശനം. വിദ്യാലയ അധികൃതർ വഴിയോ രക്ഷിതാക്കൾ മുഖേനയോ മാർച്ച് 31ന് മുന്പായി പേരുകൾ രജിസ്റ്റർ ചെ യ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോണ്: 9447086932.
വേനൽമഴ നാടക പരിശീലന കളരി: രജിസ്ട്രേഷൻ ആരംഭിച്ചു
11:37 PM Mar 25, 2023 | Deepika.com