തൃശൂർ: കേരളസംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ ജൈവവൈവിധ്യം, തനതായ ആവാസവ്യവസ്ഥ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെന്റ് തോമസ് കോളജിൽ നാളെ സെമിനാർ നടത്തും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര അധ്യാപകൻ ഡോ. സി. ബിജോയ്, തൃശൂർ സെന്റ് തോമസ് കോളജ് ജന്തുശാസ്ത്ര അധ്യാപിക ഡോ. ജോയ്സ് ജോസ് എന്നിവർ സെഷനുകൾ നയിക്കും.
തൃശൂർ സെന്റ് തോമസ് കോളജ് ലൈബ്രറിയും സസ്യശാസ്ത്രവിഭാഗവും ചേർന്ന് കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ നടത്തുന്ന സെമിനാറിൽ പ്രിൻസിപ്പൽ ഡോ. കെ.എ. മാർട്ടിൻ, ലൈബ്രേറിയൻ സാൻജോ ജോസ്, സസ്യശാസ്ത്രവിഭാഗം മേധാവി ഡോ. വിമല ജോസ്, സസ്യശാസ്ത്ര അധ്യാപകൻ ഡോ. ജോബി പോൾ എന്നിവരും പങ്കെടുക്കും.
സെമിനാർ സംഘടിപ്പിക്കും
11:37 PM Mar 25, 2023 | Deepika.com